Welcome, Guest   [ Register | Sign In | Take a tour | Adult Filter: On ]

ജീവനേക്കാള്‍ മുന്തിയ പാര്‍ട്ടി ഓഫീസ്

കണ്ണൂര്‍

യെച്ചൂരി മഹാരാജാവിന്റെ കാറ് കോണ്‍ക്രീറ്റ് പില്ലര്‍ കൊണ്ട് തല്ലി തകര്‍ക്കുന്നു. ശബ്‌ദം കേട്ട് പുറത്തേക്ക് വന്ന മറ്റ് രാജാക്കന്മാരും പടയാളികളും ഭയന്ന് വിറങ്ങലിച്ച് നില്‍ക്കുമ്പോള്‍ ഉള്‍ക്ക കട്ടകള്‍ പോലെ കല്ലുകള്‍ എസിയില്‍ ഇരുന്ന് മരവിച്ച പച്ച മാംസത്തില്‍ വന്ന് വീഴുന്നു. നെറ്റിയില്‍ കുറിയിട്ട പോലെ നിണം ചാര്‍ത്തി നില്‍ക്കുന്ന ഒരു മഹാന്‍ സാഹസികന്റെ ഭാവത്തോടെ ക്യാമറയ്ക്ക് പോസുചെയ്യുന്നു. അക്രമ സംഭവത്തില്‍ പാര്‍ലമെന്റ് പോലും സ്തംഭിച്ചു.

പാര്‍ലമെന്റ് സ്തംഭനം കണ്ണൂരില്‍ രാഷ്‌ട്രീയ വൈര്യത്തിനിരയായ സ്വയംസേവ സഖാക്കള്‍ക്കോ, ഇടതുപക്ഷ രക്തസാക്ഷികള്‍ക്കോ വേണ്ടിയായിരുന്നില്ല. പാര്‍ട്ടി ഓഫീസ് ആക്രമിച്ചതിനായിരുന്നു. “അപ്പോള്‍ നേതാക്കള്‍ക്ക് കൊണ്ടാല്‍ വേദനിക്കും.” ഈ വേദന വെട്ടേറ്റ് മരിച്ചവര്‍ക്ക് എന്തെങ്കിലും ഉപയോഗം ചെയ്യുമോ? ഒരിക്കലും ഇല്ല. വെട്ടിയവനും പരിക്കേറ്റവനും വെട്ടാന്‍ ആജ്ഞാപിച്ചവനും എല്ലാം നാളെ സര്‍വ്വ കക്ഷിയോഗത്തില്‍ ഒന്നാകും. ഇതിന്റെ സന്തോഷത്തില്‍ (മരിച്ചവര്‍ക്ക് ആദരാജ്ഞലികളോടെ) മദ്യം വിളമ്പിയേക്കാം.

എന്തായാലും നഷ്‌ടം അപ്പോഴും പൊതുജനത്തിന് രാഷ്‌ട്രീയകാര്‍ക്ക് നേട്ടം മാത്രം. രക്തസാക്ഷികള്‍ ഉണ്ടാകുന്നതിനനുസരിച്ച് രാഷ്‌ട്രീയ പാര്‍ട്ടി വളരുന്നു. കോടതി കപടവേഷം ധരിച്ച് നടക്കുന്ന രാഷ്‌ട്രീയകാരന്റെ മുണ്ട് പറിച്ച് കാണിച്ചപ്പോള്‍ തട്ടികയറ്റം കോടതിക്കെതിരെ.

എന്തുപറയാന്‍ ! ( നമ്മുടെ അണ്ണന്‍ തമ്പി പറയുമ്പോലെ “എന്തോരോ വരട്ട്“ ).

പ്രതികരണങ്ങള്‍

Re: ജീവനേക്കാള്‍ മുന്തിയ പാര്‍ട്ടി ഓഫീസ്
നന്നായിരിക്കുന്നു.
നിരാകരണവ്യവസ്ഥ