Welcome, Guest   [ Register | Sign In | Take a tour | Adult Filter: On ]

വായന(നാ)ദിനം

ഇന്ന് വായന(നാ)ദിനം.....വായനയ്ക്ക് മാത്രമായി ഒരു ദിനം ആചരിക്കുന്നത് കൊണ്ട് പ്രസക്തിയില്ല...വായന മരിക്കുന്നു എന്നതിനെ പറ്റി ധാരാളം സംവാദങ്ങള്‍ ദിനം‌പ്രതി നടന്നു കൊണ്ടുമിരിക്കുന്നു....എന്നാല്‍ വായിക്കാന്‍ ആഗ്രഹമുള്ളവന്‍ അതിന് സമയം കണ്ടെത്തി വായിക്കുക തന്നെ ചെയ്യുന്നു..... അതിന് ലൈബ്രറി വേണമെന്നോ പുസ്തകം വേണമെന്നോ ഇല്ല....ഈ ആധുനിക കാലത്തില്‍ ഇ-വായന നല്‍കുന്ന സാധ്യതകള്‍ അത്രമാത്രമാണ്.. വായിക്കാനുള്ള സാധ്യത മാത്രമല്ല ഇ-വായന നല്‍കുന്നത്....വായിച്ചവയ്ക്ക് തല്‍ക്ഷണ അഭിപ്രായം നല്‍കാനുള്ള സ്വാതന്ത്ര്യവും ഇ-വായന വായനക്കാര്‍ക്ക് നല്‍കുന്നു.

മലയാളത്തില്‍ താരതമ്യേന ഇ-വായനക്കാര്‍ കുറവാണ്.....പ്രൊഫഷണലുകളും പ്രവാസികളുമാണ് ഏറ്റവും കൂടുതല്‍ ഇ-വായനക്കാരായ മലയാളികള്‍.....മാത്രമല്ല, ഇ-മലയാളത്തിലൂടെ പുതിയൊരു (ന്യൂ) മലയാളം ഉടലെടുക്കുന്നുവെന്നതും ശ്രദ്ധേയമായ കാര്യമാണ്.....മലയാള ഭാഷ വ്യാകരണത്തിന് ആധികാരികമായി എടുത്തുപറയാവുന്ന ഒരേ ഒരു പുസ്തകം കേരളപാണീനിയം ആണ്....അതില്‍ നിന്നും മാറി ചിന്തിക്കാന്‍ തുടങ്ങുന്നത് നല്ലതാണ്..കാരണം കാലം മാറുന്നതിനനുസരിച്ച് കോലവും മാറണമല്ലോ.....ഏകദിനങ്ങള്‍ ചുരുങ്ങി ട്വന്റി20 ക്രിക്കറ്റിലേക്ക് പോയി കൊണ്ടിരിക്കുന്നത് പോലെ.....മലയാള ഭാഷയില്‍ പലവാക്കുകളും ചുരുങ്ങുന്നു. ഉദാഹരണത്തിന് വര്‍ണ്ണം എന്നത് നമുക്കിപ്പോള്‍ വര്‍ണം എന്ന് ചുരുക്കിയെഴുതാം. വാക്കിന്റെ സത്തയെ നഷ്‌ടപ്പെടുത്താ‍ത്ത ഈ മലയാളം സ്വീകാര്യം തന്നെയാണ്.

പക്ഷെ പുതിയ വാക്കുകള്‍ കൂടിച്ചേര്‍ക്കേണ്ട കാര്യം ന്യൂ മലയാളത്തിലുണ്ടെന്ന് ഞാന്‍‌ കരുതുന്നില്ല. അതുപോലെ തെറ്റായ മലയാളവും.....അതിന് ഏറ്റവും നല്ല ഉദാഹരണം....ഇന്നത്തെ ദിനനാമം തന്നെയാകും....“വായനാദിനം” വായന എന്നതിലെ ‘ന‘ കാരം “ന് + അ“ ആയതിനാല്‍ തന്നെ പിന്നെ ഒരു ‘അ‘ കാരം കൂടി ചേര്‍ത്ത് അതിനെ വായനാ ആക്കേണ്ടതില്ല എന്ന് ഞാന്‍ കരുതുന്നു...പല ഭാഷാ വിദഗ്ദ്ധരും ഇതിനകം തന്നെ പറഞ്ഞിട്ടുള്ള കാര്യവുമാണിത്....എങ്കിലും...നമ്മുടെ കൊച്ചു സുഹൃത്തുക്കള്‍ക്ക് (വിദ്യാര്‍ത്ഥികള്‍ക്ക്) ഇന്നത്തെ ദിവസത്തെ കുറിച്ച് പറഞ്ഞുകൊടുക്കുമ്പോള്‍ വായന എന്ന പദത്തിന്റെ അക്ഷരങ്ങള്‍ കൂടി ശരിയായി പറഞ്ഞു കൊടുക്കുക....വായനദിനം ആചരിക്കുന്ന നമ്മുക്ക് തെറ്റായ ഒരു പ്രയോഗം ഇല്ലാതാക്കാനുള്ള ധര്‍മ്മം ഉണ്ടെന്ന് കണക്കാക്കാം....

“കൊച്ചു സുഹൃത്തുക്കളെ ഇന്ന് ‘വായനാദിന‘മല്ല ‘വായനദിനം‘ ആണ്” .........

പ്രതികരണങ്ങള്‍

Re: വായന(നാ)ദിനം
അപ്പോള്‍ ആദ്യം ' അമിതാ' ശങ്കറിന്‍റെ ആ നീട്ടം എടുത്തു കളയാം അല്ലേ ശാസ്ത്രജ്ഞാ.
Re: വായന(നാ)ദിനം
അത് നമ്മുക്ക് കഴിയില്ലല്ലോ.. അതിന് അമിതാ ശങ്കറിന്റെ അച്ഛനോ അമ്മയോ അല്ലെങ്കില്‍ ഇനി അമിതാ ശങ്കറോ തന്നെ വിചാരിക്കണം ഞാന്‍ ഇതില്‍ നിസഹായനാണ് സുഹൃത്തേ.....
നിരാകരണവ്യവസ്ഥ