വിഷയം - ഏഴാം ക്ലാസിലെ പാഠ പുസ്തകം
അവതരണം - പള്ളികളിലെ മുട്ടനാടുകള്‍
രൂപം - ഇടയലേഖനം
വെളുത്ത കുപ്പായം ഇട്ട, എല്ലാവര്‍ക്കും മാന്യനായ പള്ളിലച്ചന്‍ ഒരു സ്കൂള്‍ പാഠ പുസ്തകത്തിനെതിരെ ഇടയലേഖനം വായിക്കുമ്പോള്‍ പള്ളിയില്‍ വന്ന പെരേരയ്ക്ക് ഒരു മോഹം. ജീവിതത്തില്‍ നടക്കാതെ പോയ ഒരു ആഗ്രഹം അത് സഫലമാക്കണം....ഒന്നാം ക്ലാസില്‍ പണ്ട് അപ്പന്‍ കൊണ്ടിരുത്തിയെങ്കിലും കൈയ്യിലുള്ള പുസ്തക പെട്ടി പാറക്കല്ലുകള്‍ക്കിടയിലേക്ക് എറിഞ്ഞ് പ്രതിഷേധം അറിയിച്ചാണ് അവന്‍ സ്കൂള്‍ വിട്ടോടിയത്....അതിനുശേഷം സ്കൂളിന്റെ പടി കയറുകയോ പഠിക്കാനുള്ള പുത്തകം എന്ന സാധനം കൈ കൊണ്ട് തൊടുകയോ ചെയ്തിട്ടില്ല....
ആകെ കൂടി അതിനുശേഷം ഉപയോഗിച്ച പുത്തകം....ഫയര്‍ മാത്രമാണ് അതും പടം നോക്കാന്‍....
ആ പെരേരയ്ക്ക് ഇപ്പോള്‍ ഒരു ആഗ്രഹം ഏഴാം ക്ലാസിലെ പുത്തകം ഒന്ന് വായിക്കണം...കാരണം പള്ളിലച്ചന്‍ പോലും അതിനെതിരെ ഇടയലേഖനം വായിച്ചു...കുട്ടികള്‍ ചീത്തയാകാതിരിക്കാന്‍ ആ പുത്തകത്തിന്റെ പഠിപ്പീര് മതിയാക്കണമെന്നാണ് വാദം.....അങ്ങനെയാണെങ്കില്‍ അത് ഫയറിനെയും വെല്ലുന്ന പുത്തകമായിരിക്കുമല്ലോ എന്ന് പെരേരയുടെ കളങ്കമില്ലാത്ത മനസ് പറയുന്നു.....
അങ്ങനെയിരിക്കുമ്പോള്‍ ആണ് മറ്റു ചില അച്ചന്മാര്‍ ഈ പുത്തകത്തെ പിന്തുണച്ച് കൊണ്ട് എതിര്‍ലേഖനം ഇറക്കിയതായി പെരേര അറിയുന്നത്...അപ്പോ ആ പുത്തകം ചീത്ത പുത്തകമല്ലേ? പാവം പെരേരയ്ക്കൊരു സംശയം.....എന്നാല്‍ പിന്നെ സംശയം തീര്‍ക്കാമെന്നായി പെരേര......നേരെ പൊയി പള്ളിമടയിലേക്ക് ഫാദര്‍ ഡൊമിനിക് ജോസഫിനെ കാണാന്‍. “അച്ചോ ഈ പുത്തകം നല്ലതാണ് എന്നാണല്ലോ ചില അച്ചമാരുടെ വാദം ഇത് ശരിയാണോ?” അച്ചന്‍ കുടുങ്ങി...പെരേരയെ ഇന്ന് രാവിലെ പള്ളിയില്‍ കണ്ടില്ലല്ലോ എന്നായി അച്ചന്‍...ഞാന്‍ വന്നിരിന്നു അച്ചോ പുറക് വശത്ത് നില്‍ക്കുകയായിരുന്നു. അച്ചന്‍ ഞാന്‍ ചോദിച്ചതിന് മറുപടി പറഞ്ഞില്ല. അത്....പിന്നെ....അത് അച്ചന്മാരല്ല പെരേര....പള്ളിയില്‍ തന്നെയുള്ള സാത്താന്‍മാരാണ് അങ്ങനെയൊക്കെ പറയുന്നത്.....അയ്യോ പള്ളിയിലും സാത്താന്മാരോ..ഇങ്ങനെയാണെങ്കില്‍ പിള്ളേരെ ഞങ്ങള്‍ എങ്ങനാ അച്ചോ വിശ്വസിച്ച് പള്ളിയിലേക്ക് അയയ്ക്കുന്നത്.....ഈ സാത്താന്മാര് പിള്ളേരെ ഇല്ലാതാക്കില്ലേ?.....ദേ കിടക്കുന്നു അച്ചന്‍.....അത് അങ്ങനെയല്ല പെരേര..ചില പള്ളികളില്‍ മാത്രം ചുവന്ന പുള്ളികളൊട് അഭിമുഖ്യമുള്ള ചില അച്ചന്മാരുണ്ട് അവരാണത്രേ ഇങ്ങനെ സാത്താന്മാരായി എതിര്‍ലേഖനങ്ങള്‍ ഇറക്കി, ഇടവകയിലെ കുഞ്ഞാടുകളെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നത്.
പെരേര അവിടം വിട്ടുപോയി എങ്കിലും മനസിലെ തീയണയുന്നില്ല.....സ്കൂളില്‍ വിട്ടാല്‍ പിള്ളേരു ചീത്തയാകും...അറിയാതെയാണെങ്കിലും പള്ളിയില്‍ സാത്താനുണ്ടെന്ന് അച്ചന്റെ വായില്‍ നിന്നും വീഴുകയും ചെയ്തു.
ഇനി എന്താ പരിപാടി...അപ്പുറത്തെ വീട്ടില്‍ ഏഴാം ക്ലാസിലെ ഒരു പയ്യനെ വിളിച്ചു അവനോട് ആ വിവാദ പുസ്തകം എടുത്തുകൊണ്ട് വരാന്‍ പറഞ്ഞു....അപ്പോഴുണ്ട് ദേ ആ ചെക്കന്‍ ചോദിക്കുന്നു
“എന്തിനാ, കത്തിക്കനാണോ?
“അല്ലടാ അതിനകത്ത് എന്താ ഇത്രയ്ക്കുള്ളത് എന്ന് നോക്കാനാ....അതിന് മാമച്ചാര്‍ക്ക് വായിക്കാനറിയത്തില്ലല്ലോ?“
ഒന്ന് പരുങ്ങിയെങ്കിലും ധൈര്യം സംഭരിച്ച് പറഞ്ഞു “നീ അത് എടുത്ത് കൊണ്ട് വന്ന് ഒന്ന് വായിച്ചു കേള്‍പ്പിക്കടാ കൊച്ചനെ...”
അത്രേയുള്ളോ അതിന് അത് എടുക്കേണ്ടാ കാര്യമൊന്നുമില്ല.....സ്കൂളില്‍ പഠിപ്പിച്ചില്ലേലും എനിക്ക് അത് കാണാപാഠമാ...കാരണം സ്കൂളിന് മൂന്നാലുദിവസം അവധി കിട്ടിയത് ഈ പാഠം കാരണമല്ലേ....അപ്പോ ഇനി എത്ര ദിവസത്തെ അവധിക്കുള്ള വകുപ്പ് കൂടി അതില്‍ ഉണ്ടെന്ന് ഞാനൊന്ന് വായിച്ചു നോക്കി...ഞാന്‍ മാത്രമല്ല നമ്മുടെ സ്കൂളിലെ എല്ലാ കുട്ടികള്‍ക്കും ഇപ്പോല്‍ ഈ പാഠങ്ങള്‍ കാണാപാഠമാണ്.
കര്‍ത്താവേ....ഈ പിള്ളേരുമാരെയെല്ലാം സാത്താന്‍ പിടിച്ചല്ലോ...നമ്മുടെ ഇടയലേഖനം എല്ലാം ഇല്ലാണ്ടായല്ലോ...ഇനിയിപ്പോ എന്തുചെയ്യും....ഈ പിള്ളെരുമാരെല്ലാം...സാത്താന്റെ കുട്ടികളായി, ചുവന്ന പുള്ളിയുള്ള ഉടുപ്പും ഇട്ടേച്ച് നടക്കുമോ? അങ്ങനെയാണെങ്കില്‍ പള്ളിയില്‍ മുഴുവനും സാത്താന്മാരാകുമല്ലോ കര്‍ത്താവേ!!!!!!!!
ലോഡുചെയ്യുന്നു...
പ്രതികരണങ്ങള്‍