1. ചതി കൊടും ചതി...കേന്ദ്ര സര്‍ക്കാര്‍ നല്‍കി കൊണ്ടിരുന്ന വൈദ്യുതിയുടെ അളവ് കുറച്ചു...ഇനി ഇപ്പോള്‍ ഒരു മണിക്കൂര്‍ ലോഡ് ഷെഡിംഗ് തന്നെ ശരണം
2. അയ്യോ ഈ പ്രകൃതിയും കോണ്‍ഗ്രസായി മാറിയോ? ചതിച്ചു എല്ലാ വര്‍ഷവും കൃത്യമായി നല്‍കിയിരുന്ന മഴ ഗഡു പ്രകൃതിയും ഇത്തവണ നിഷേധിച്ചു...
അപ്പോ പിന്നെ ലോഡ് ഷെഡിംഗ് തന്നെ ശരണം.....
ഒരു മണിക്കൂര്‍ ലോഡ് ഷെഡിംഗ് വേണമെന്ന് നിങ്ങള്‍ പ്രഖ്യാപനമിറക്കണം എന്ന് കെ എസ് സി ബി യോട് മന്ത്രിയുടെ രഹസ്യ പ്രഖ്യാപനം.
മന്ത്രിയുടെ വീരോചിതമായ പത്ര സമ്മേളനം. ഇല്ല..കോണ്‍ഗ്രസ് ഇവിടെ എത്ര സമയമാണോ ലോഡ് ഷെഡിംഗ് നടത്തിയത് അത്ര സമയത്തിനുള്ളില്‍ തന്നെ ലോഡ് ഷെഡിംഗ് നിലനിര്‍ത്താന്‍ ഞാന്‍ ശ്രമിക്കും. മഴ ചതിച്ചു...അല്ലെങ്കില്‍ ഞാന്‍ കറന്റ് കൊണ്ട് അഭിഷേകം നടത്തിയേനേ...
അല്ലയോ കണ്ണട വച്ച സഖാവേ കേരളത്തില്‍ മഴ അടിച്ചു തകര്‍ക്കുന്നു. ഇനി ന്യൂനമര്‍ദ്ദവും നോക്കി ഇരിപ്പ് വേണ്ട ഒറ്റ ദിവസം കൊണ്ട് ഇടുക്കി അണക്കെട്ടില്‍ മാത്രം ഒഴുകിയെത്തിയത് 14.647 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉല്പാദിപ്പിക്കാനുള്ള വെള്ളമാണ്. എന്ത് പറയുന്നു നമ്മുടെ ലോഡ് ഷെഡിംഗിനെ കുറിച്ച്.... എടുത്ത് മാറ്റാമോ അതോ തുടങ്ങി വച്ച സ്ഥിതിക്ക് ഇരിക്കട്ടെ എന്നോ.....
ലോഡുചെയ്യുന്നു...
പ്രതികരണങ്ങള്‍