Welcome, Guest   [ Register | Sign In | Take a tour | Adult Filter: On ]

തീവ്രവാദവും പ്രാദേശിക ഗുണ്ടകളും

ആദ്യം ഒതുക്കേണ്ടത് പ്രാദേശിക ഗുണ്ടകളെ

ബോംബ് പൊട്ടുമ്പോള്‍ ഒരു രാജി, ശക്തമായി തിരിച്ചടിക്കുമെന്നൊരു ഉഗ്രന്‍ പ്രസ്താവന ഇതൊക്കെ നടത്തുന്നതല്ലാതെ തീവ്രവാദത്തിന്റെ രോമത്തില്‍ തൊടാന്‍ ഇന്ത്യന്‍ ഭരണകൂടത്തിനായിട്ടില്ല. ബോംബുകള്‍ പൊട്ടുന്നതിനും വെടിയുണ്ടകള്‍ സാധാരണകാരന്റെ നെഞ്ച് ലക്ഷ്യമാക്കി വരുന്നതിനും, രേഖാചിത്രമിറക്കലിനും ഒന്നും യാതൊരു കുറവും വന്നിട്ടില്ല. രാജ്യത്തിന്റെ അഖണ്ഡതയും ഐക്യവും നശിപ്പിക്കണമെന്ന് കച്ചക്കെട്ടിയിറങ്ങിയ തീവ്രവാദികള്‍ പുഷ്‌പം പോലെ അവരുടെ ലക്ഷ്യം നേടി, അവരുടെ പ്രത്യയശാസ്ത്ര രക്തസാ‍ക്ഷികളാകുന്നു. നമ്മുക്കും ഉണ്ടാകുന്നു രക്തസാക്ഷികള്‍ സാധാരണകാരനും ഭരണകൂടത്തിന്റെ പിടിപ്പുക്കേട് കൊണ്ട് മരിച്ച് വീഴുന്ന കഴിവുള്ള കമാന്‍ഡോകളും.

ഏത് അക്രമം ഉണ്ടായാലും അതിന് പ്രാദേശിക ജനതയുടെ പിന്തുണ ലഭിച്ചിരുന്നുവെന്ന് സര്‍ക്കാറിന്റെ നീട്ടിപിടിച്ചൊരു പ്രസ്താവനയും ഉണ്ടാകും. “അല്ലയോ പ്രസ്താവിനികളായ സര്‍ക്കാറേ....ഏതൊരു പ്രദേശത്തിലും ഒരു ദുരന്തമുണ്ടാക്കണമെങ്കില്‍ അതിന് ആ പ്രദേശത്തിലെ ഒരു ലോക്കല്‍ ഗുണ്ടയുടെ അല്ലെങ്കില്‍ രാഷ്‌ട്രീയക്കാരന്റെ സഹായമില്ലാതെ കഴിയില്ലെന്ന് മനസിലാക്കാന്‍ വലിയ തത്വശാസ്ത്രം ഒന്നും പഠിക്കേണ്ടതില്ല”. എന്നാല്‍ ഈ പ്രസ്താവനകള്‍ക്കൊപ്പം പ്രാദേശിക ഗുണ്ടകളെ ഒതുക്കാന്‍ സര്‍ക്കാര്‍ എന്ത് ചെയ്തു എന്ന് സമാധാനമായി ജീവിക്കണമെന്ന് ആഗ്രഹമുള്ള സാധാരണകാരെ അറിയിച്ചാല്‍ നന്നായിരുന്നു. ഒന്നും ചെയ്തില്ല അല്ലേ..... അതെങ്ങനെ ചെയ്യും ഇലക്ഷന്‍ വരികയല്ലേ....ഇനി പോസ്റ്റര്‍ ഒട്ടിക്കാനും തല്ലുണ്ടാക്കാനും നിങ്ങള്‍ക്ക് അകമ്പടി സേവിക്കാനും ഈ ഗുണ്ടകള്‍ തന്നെ വേണ്ടേ!


ആയിരം രൂപ കൊടുത്താല്‍ ഒരാളെ കൊല്ലാന്‍ മടിക്കാതെ ഗുണ്ടകള്‍ക്ക് പതിനായിരം രൂപ കൊടുത്ത് ഒരു പൊതി ആ മാര്‍ക്കറ്റില്‍ കൊണ്ടിടാന്‍ പറഞ്ഞാല്‍, ചെയ്യാതിരിക്കോ? അജ്ഞാതനായ ഒരാളെ മാര്‍ക്കറ്റില്‍ കണ്ടാല്‍ പോലും ശ്രദ്ധിക്കാത്ത ആളുകള്‍ പരിചിതനായ ഒരാളെ എന്തിനാണ് മൈന്‍ഡ് ചെയ്യുന്നത്. അതിനാല്‍ ബോധവല്‍കരണവും അടിച്ചമര്‍ത്തലും ആദ്യം നടക്കേണ്ടത് പ്രാദേശിക ഗുണ്ടകളുടെ മേലാണ്, അവരെ ഒതുക്കാന്‍ പറ്റാത്ത കഴിവ്ക്കെട്ട സര്‍ക്കാറാണ് അന്താരാഷ്ട്ര ഗുണ്ടകളെ ഒതുക്കാന്‍ പോകുന്നത്.

നിങ്ങളുടെ കഴിവ്ക്കേടിന് രക്തസാക്ഷികളാകാന്‍ സാധാരണക്കാരനും നമ്മുടെ കാവല്‍ഭടന്മാരും വേണമെന്ന് വാശിപ്പിടിക്കരുത്. ഇനിയൊരു ഭീകരപ്രവര്‍ത്തനം ചിലപ്പോള്‍ ഓരോ ഭാരതീയന്റെയും സമനിലതെറ്റിച്ചേക്കും. അങ്ങനെയാണെങ്കില്‍ നിങ്ങള്‍ക്കെതിരെ ഭീകര പ്രവര്‍ത്തനം നടത്താന്‍ അങ്ങ് കറാച്ചിയില്‍ നിന്നോ ബംഗ്ലാദേശില്‍ നിന്നോ ഒന്നും ആരും വരേണ്ടി വരില്ല. ഇവിടുത്തെ ജനത തന്നെ കയറിയിറങ്ങി നിരങ്ങും എന്ന് ഓര്‍ക്കുന്നത് നല്ലതാണ്.

പ്രതികരണങ്ങള്‍

Re: തീവ്രവാദവും പ്രാദേശിക ഗുണ്ടകളും
നല്ല ലേറ്ഖനം
നിരാകരണവ്യവസ്ഥ